ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് 11ന് കൊടിയേറും. രാവിലെ 6നും 7നും ദിവ്യബലി,വൈകിട്ട് 5ന് വികാരി ഡോ.പോൾ വി.മാടൻ കൊടിയേ​റ്റും.തുടർന്ന് ദിവ്യബലി,പ്രസംഗം,നൊവേന,ലദീഞ്ഞ്,ഫാ.സുരേഷ് മൽപ്പാൻ കാർമികത്വം വഹിക്കും.

12ന് വൈകിട്ട് 5ന് രൂപം വെഞ്ചരിപ്പ്, 5.30 ന് പാട്ടുകുർബാന, വചന സന്ദേശം എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ജോയി അയിനിയാടൻ കാർമികനാകും. തിരുനാൾ ദിനമായ 13ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒൻപതിനും ദിവ്യബലി,10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ഹോർമീസ് മൈനാട്ടി മുഖ്യ കാർമികത്വം വഹിക്കും.വൈകിട്ട് 4ന് എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യുറേ​റ്റർ ഫാ. സെബാസ്​റ്റ്യൻ മാണിക്കത്താന്റെ കാർമികത്വത്തിൽ ദിവ്യബലി, തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് വാഹന പ്രദക്ഷിണം. വൈകിട്ട് 7ന് വിശുദ്ധ കുർബാന. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വത്തിലാണ് തിരുനാൾ നടത്തുന്നതെന്നും പ്രാദേശിക ചാനലുകളിലും യു ട്യൂബിലും തത്സമയ സംപ്രേക്ഷണമുണ്ടാകുമെന്നും വികാരി ഡോ. പോൾ വി. മാടൻ അറിയിച്ചു.