
മാവേലിക്കര: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ചെട്ടികുളങ്ങര കൈതതെക്ക് കൃഷ്ണഭവനം കൃഷ്ണൻകുട്ടി (അനിയൻ–73) മരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്തസമ്മർദ്ദം അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്. ഭാര്യ:സുധ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ഗോപകുമാർ, സുരേഷ്, സന്തോഷ് കുമാർ.