
മുതുകുളം: പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പുതിയവിള തയ്യിൽ വടക്കതിൽ (തറയിൽ) രാജേഷിന്റെ മകൾ അക്ഷയ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് അക്ഷയയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അക്ഷയ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മരിച്ചു. അമ്മ: വിദ്യ.