വള്ളികുന്നം: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വള്ളികുന്നം സൂരജ് ഭവനത്തിൽ സൂരജിനെ (സുരാജ് -21) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വള്ളികുന്നം സി.ഐ ഡി.മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.