കുട്ടനാട്: കിടങ്ങറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ ആക്രമണം. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

വെളിയനാട് പഞ്ചായത്ത് ഗുരുപുരം ജംഗ്ഷന് സമീപം കിടങ്ങറ ഏഴാം വാർഡ് തട്ടാശ്ശേരി മഞ്ജു അജയന്റെ വീടിന് നേരെ ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അക്രമം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി സി.ഐയുടെ വാഹനം ഇവർ തടഞ്ഞത് പ്രദേശത്ത് സംഘർഷം രൂക്ഷമാക്കി. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.