കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ എസ്. പാവനനാഥൻ തിരഞ്ഞെടുക്കപ്പെട്ടു.

7 വോട്ടുകൾ നേടിയാണ് പാവനനാഥൻ വിജയിച്ചത്. കോൺഗ്രസിലെ പി സ്വാമിനാഥന് 4 വോട്ടുകൾ നേടി. എൻ ഡി എയിലെ ആർ രാജേഷിനും നാല് വോട്ടുകൾ ലഭിച്ചു. തുടർന്ന് നറുക്കെടുപ്പ് നടന്നു. നറുക്ക് വീണത് പി . സ്വാമിനാഥനായതിനാൽ പവനനാഥനും സ്വാമിനാഥനും തമ്മിലായി രണ്ടാം ഘട്ട മത്സരം. ഇതിലും 7 വോട്ട് നേടി പാവനനാഥൻ വിജയിക്കുകയായിരുന്നു.എൻ.ഡി. എ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയില്ല. രജനി ബിജുവാണ് പവനനാഥന്റെ പേര് നിർദ്ദേശിച്ചത്. എസ് രേഖ പിന്താങ്ങി. സ്വാമിനാഥന്റെ പേര് മിനി മോഹൻബാബു നിർദ്ദേശിച്ചു. ഇ ശ്രീദേവി പിന്താങ്ങി. എൻ ഡി എയിലെ രാജേഷിന്റെ പേര് രാധാകൃഷ്ണൻ നിർദ്ദേശിച്ചു പ്രശാന്ത് രാജേന്ദ്രൻ പിന്താങ്ങി.വൈസ് പ്രസിഡണ്ടായി എൽ ഡി എഫിലെ നീതുഷാ രാജ് തി​രഞ്ഞെടുക്കപ്പെട്ടു.മിനിമോഹനായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി, ശ്രീലത എൻ ഡി എയ്ക്കു വേണ്ടി മത്സരിച്ചു. പാവനനാഥൻ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.