ആലപ്പുഴ: കാർഷിക മേഖലയെ അടിയറവച്ചതിന് പിന്നാലെ കടലും കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള ഗൂഢ ലക്ഷ്യമാണ് കേന്ദ്ര ഫിഷറീസ് നയത്തിന് പിന്നിലെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. ആഴക്കടൽ മത്സ്യ ബന്ധനം പൂർണമായും കുത്തകകൾക്ക് കൈമാറുവാനാണ് കേന്ദ്ര നീക്കം. കേന്ദ്ര ഫിഷറീസ് നയത്തിനെതിരെ മത്സ്യ തൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.