ആലപ്പുഴ: തിരഞ്ഞെടുപ്പ് ഫലം വരുന്ന 16ന് പ്രഖ്യാപിച്ച മദ്യനിരോധനം തലേന്നും ഏർപ്പെടുത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന, അഡ്വ.ദിലീപ് ചെറിയനാട്, മൗലാന ബഷീർ ഹാജി, ഷീല ജഗധരൻ, ബി.സുജാതൻ എന്നിവർ പങ്കെടുത്തു.