പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 1140-ാം നമ്പർ തൃച്ചാറ്റുകുളം ചേലാട്ടു ഭാഗം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ പി.വിനോദ് മാനേഴത്ത് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വി.കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് വി.കെ.പുരുഷൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ മഞ്ജുഷ വേണുഗോപാൽ, യൂത്ത് മൂവ്മെന്റ് ശാഖ പ്രസിഡന്റ് കെ.എസ് സുജിത്ത്, ടി.കെ പുരുഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീകാന്ത് (കൺവീനർ) സരസൻ (ജോയിന്റ്കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.