ആലപ്പുഴ: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ബ്രാഞ്ചിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കുമെന്ന് ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്, സെക്രട്ടറി ഡോ.മനീഷ് നായർ എന്നിവർ അറിയിച്ചു. അത്യാഹിതം, കൊവിഡ് ചികിത്സ എന്നിവ മുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.