ആലപ്പുഴ: മുല്ലാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് നടക്കും. രാവിലെ 10 മുതൽ 11.30 വരെ നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കാഴ്ച പരിശോധനയും രക്തസമ്മർദ്ദ, പ്രമേഹ പരിശോധനയും നടക്കും.