s

 മണൽ കടത്തിനെതിരെ കർശന നടപടി

ആലപ്പുഴ : അന്ധകാരനഴി പൊഴിമുഖത്തെ വടക്കേ ഷട്ടർ ഇന്ന് വേലിയിറക്ക സമയത്ത് തുറക്കാൻ തീരുമാനമായി. കളക്ടർ വിളിച്ചുചേർത്ത അന്ധകാരനഴി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. അടിയന്തര സാഹചര്യമുണ്ടായാൽ വേലിയേറ്റം, വേലിയിറക്കത്തിന് അനുസരിച്ച് വടക്കേ ഷട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മുന്നോട്ട് പോകാനും പൊഴിമുഖത്തെ തെക്കേ ഷട്ടർ വേലിയേറ്റം, വേലിയിറക്കത്തിനനുസരിച്ചു നിയന്ത്രിക്കുവാനും തീരുമാനിച്ചു.

വേലിയേറ്റം തടയുന്നതിനായി പട്ടണക്കാട്, അരൂർ, കുത്തിയതോട്, കോടംതുരുത്ത്, കടക്കരപ്പള്ളി, എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിൽ ഓരുമുട്ടുകൾ സ്ഥാപിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ ഇറിഗേഷൻ വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. വേലിയേറ്റ സമയത്ത് അന്ധകാരനഴി പൊഴിമുഖത്ത് അടിയുന്ന മണൽ കടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മണൽ കടത്ത് നിരീക്ഷിക്കുവാൻ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് പൊലീസും യോഗത്തിൽ അറിയിച്ചു.

രണ്ട് റെഗുലേറ്ററുകൾ

കൃഷിയുടെ ആവശ്യത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് അന്ധകാരനഴി പൊഴിമുഖത്ത് തെക്കുഭാഗത്തും വടക്കുഭാഗത്തുമുള്ള രണ്ടു റെഗുലേറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്. സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മത്സ്യകൃഷി ചെയ്യുന്നതിന് രണ്ട് റെഗുലേറ്ററുകളുടെയും എല്ലാ ഷട്ടറുകളും നവംബർ 15 മുതൽ ഏപ്രിൽ 30 വരെ തുറന്നിടമെന്ന് ഹൈക്കോടതി വിധി ഉണ്ടായിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ജില്ല കളക്ടർ സമർപ്പിച്ച അപ്പീലിൽ വടക്ക് ഭാഗത്തെ ഷട്ടറുകൾ മാത്രം നവംബർ 15 മുതൽ ഏപ്രിൽ 30 വരെ ( അടിയന്തര സാഹചര്യം ഒഴികെ ) തുറക്കാൻ ഹൈക്കോടതി വിധിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഷട്ടർ തുറക്കാനുള്ള തീരുമാനം.

24 : മണൽകടത്ത് തടയാൻ 24 മണിക്കൂറും നിരീക്ഷണം

'' വേലിയേറ്റവും വേലിയിറക്കവും ബാധിക്കുന്ന പട്ടണക്കാട്, കുത്തിയതോട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ നെൽ കൃഷിയും പച്ചക്കറി കൃഷിയും നടക്കുകയാണ്. ഈ സാഹചര്യത്തിൽ അഴി നിയന്ത്രിക്കുകയാണ് വേണ്ടത് കൃഷി ഓഫീസർമാർ