ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2020/21 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിനുശേഷം കേരള സർക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫാറത്തിൽ ഡിസംബർ 31 ന് മുമ്പ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിന് അപേക്ഷ നൽകണം.ഫോൺ: 04772 241455.