ആലപ്പുഴ: ജില്ലയിൽ ഇന്നലെ 289 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4008ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തുനിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 279 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 208പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവർ 46382 ആയി.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8530

 വിവിധ ആശുപത്രികളിലുള്ളവർ: 1110

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 169

18 കേസുകൾ, 10 അറസ്റ്റ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 18 കേസുകളിൽ10 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 32 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 183 പേർക്കും എതിരെ നടപടി സ്വീകരിച്ചു.