ആലപ്പുഴ: പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഒ.പി ബഹിഷ്‌കരിക്കും. എമർജൻസി അല്ലാത്ത ശസ്ത്രക്രിയകളും ഉണ്ടായിരിക്കുന്നതല്ല. അത്യാഹിത വിഭാഗവും കൊവിഡ് ചികിത്സയും തടസം കൂടാതെ നടക്കും.
കെ.ജി.എം.സി.ടി.എ,കെ.ജി.ഐ.എം.ഒ.എ,കെ.ജി,എം.ഒ.എ,കെ.പി.എം.സി.ടി.എ തുടങ്ങി സർക്കാർ/സ്വകാര്യ മേഖലയിൽ ഉള്ള എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും.