sndp

മാന്നാർ: എസ്. എൻ. ഡി. പി യോഗം മാന്നാർ യൂണിയനിലെ 6323-ാം നമ്പർ ഗുരു സ്തവം ശതാബ്ദി സ്മാരക ശാഖാ പണി കഴിപ്പിച്ച പ്രാർത്ഥനാ മന്ദിര ഉദ്ഘാടനവും ഓഫീസ് സമർപ്പണവും നടത്തി. രാവിലെ 8.35 നും 8.50 നും മദ്ധ്യേ പ്രാർത്ഥനാ മന്ദിരത്തിൽ ഗുരുദേവ ഛായചിത്രം മനോജ് ശാന്തിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചു. 11 മണിക്ക് യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ സമർപ്പണം നടത്തി​. ശാഖാ ആസ്ഥാനത്തിന് അഞ്ച് സെന്റ് വസ്തു ദാനമായി നൽകിയ രവി നിലയത്തിൽ സി.ആർ രവീന്ദ്രനെ ഉപഹാരം നൽകി ആദരിച്ചു. ശാഖാ പ്രസിഡന്റ് അനീഷ് ചേങ്കര അദ്ധ്യക്ഷത വഹിച്ച സമർപ്പണ സമ്മേളനത്തിൽ യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ മുഖ്യ സന്ദേശവും ശാഖയി​ൽ നിന്നും ഉന്നത വിജയം കൈവരിച്ചവർക്ക് കാഷ് അവാർഡും നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റി​വ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരിലാൽ ഉളുന്തി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ മറ്റ് ശാഖാ ഭാരവാഹികളായ പി.ബി സൂരജ് , രവീ കളീയ്ക്കൽ, ഭാസി മദിച്ചവീട്, ബാബു, വിനു രാജ് പോഷക സംഘടനാ നേതാക്കളായ പുഷ്പാ ശശികുമാർ , സുഭദ്ര കാർത്തികേയൻ, നിഖിൽ എന്നീവർ ആശംസകർപ്പിച്ചു. യോഗത്തിന് ശാഖായോഗം സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. ആനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനവും ദീപാരാധനയും നടന്നു.