അമ്പലപ്പുഴ: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.ജി.ഗണേശൻ, സെക്രട്ടറി എൽ.ബിജു, വെന്ത്യാനിക്കൽ സന്തോഷ് , വാർഡ് പ്രസിഡന്റുമാരായ ഷിബുവർഗീസ് മാവുങ്കൽ, ജയചന്ദ്രൻ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് പുറത്താക്കിയതായി അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.പ്രഭുകുമാർ അറിയിച്ചു.