മുതുകുളം: കൊച്ചിയുടെജെട്ടി മേഖലയി​ൽ മോഷണം വ്യാപകമായി​ട്ടും പ്രതി​കളെ കണ്ടെത്തുന്നതി​ൽ പൊലീസ് അനാസ്ഥയെന്ന് ആക്ഷേപം. ഈ ഭാഗത്ത് ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തി​ൽ ഇതുവരെ അന്വേഷണം എങ്ങുമെത്തി​യി​ല്ല. നിരവധി വീടുകളിൽ മോഷണ ശ്രമവും നടന്നു .

കൊച്ചിയുടെ ജെട്ടിയിൽ രാത്രി പൊലീസ് പെട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും പരാതി ഉണ്ട്. വേലഞ്ചിറക്ക് കിഴക്ക് മലമേൽ ഭാഗത്തു വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കരീലകുളങ്ങര സി.ഐ അറിയിച്ചു