ആലപ്പുഴ: കേഴ്‌വി പരിശോധന സെന്ററിൽ മോഷണം നടത്തുന്ന പ്രതിക്കായി സൗത്ത് പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. ജനറൽ ആശുപത്രിയുടെ സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്ററിൽ നിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.