അമ്പലപ്പുഴ: അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് രണ്ടു ലക്ഷം രൂപയും ഒരു പവന്റെ സ്വർണ വളയും മോഷണം പോയി. നീർക്കുന്നം ബാലവിഹാറിൽ അഡ്വ. ബി.സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സുരേഷിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സുരേഷ് ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തുറന്ന് വസ്ത്രങ്ങൾ വാരിയിട്ട നിലയിൽ കണ്ടെത്തിയത്. അടുക്കളയോടു ചേർന്ന മുറിയുടെ വാതിൽ തകർത്ത നിലയിലുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധയിലാണ് പണവും വളയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.പുന്നപ്ര പൊലീസിൽ പരാതി നൽകി.