കുട്ടനാട് : വെളിയനാട് പഞ്ചായത്ത് 7-ാം വാർഡിലെ യു. ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു അജയന്റെ വീടാക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം കൺവീനർ കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സാബു തോട്ടുങ്കൽ , ജി.സൂരജ് , എൻ.സി.ബാബു, മധു ജനാർദ്ദനൻ , അപ്പച്ചൻ മുട്ടത്ത് , റ്റി.ഡി. അലക്സാണ്ടർ , ഡി. ബിജോമോൻ , അലക്സാണ്ടർ വാഴയിൽ, സണ്ണി കൾക്കിശ്ശേരി, റ്റി.ആർ. അനിയൻ, റോഫിൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.