
ചേർത്തല : സി.പി.ഐ പ്രാദേശിക നേതാവ് വാഹനാപകടത്തിൽ മരിച്ചു.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കനകാംബരം വീട്ടിൽ കെ.ജയറാം (73)ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 7.15ഓടെ ദേശീയപാതയിൽ ഒറ്റപ്പുന്നയിലായിരുന്നു അപകടം. ജയറാം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.ഗുരുതമായി പരിക്കേറ്റ ജയറാമിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്‌പെക്ടറായി വിരമിച്ച ജയറാം നിലവിൽ സി.പി.ഐ കടക്കരപ്പള്ളി ലോക്കൽ കമ്മറ്റി അംഗം,കർഷകത്തൊഴിലാളി യൂണിയൻ ചേർത്തല മണ്ഡലം വൈസ് പ്രസിഡന്റ്, കടക്കരപ്പള്ളി പ്രഭാത് ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.കടക്കരപ്പള്ളി സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റാണ്.ഭാര്യ:പരേതയായ സുന്ദരിഭായ്.മക്കൾ:ജയസൂര്യ(മോട്ടോർവാഹനവകുപ്പ്),ജയമോൻ.മരുമക്കൾ:അജിത്കുമാർ,മഞ്ജുഷ.