മാവേലിക്കര- കൊറ്റാർക്കാവ്‌ പകൽ വീട്ടിൽ നടന്ന സപ്തതി ആശംസ സമ്മേളനം ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്‌ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കെ.ഗംഗാധരപ്പണിക്കർ രചിച്ച ഋതുഭേദങ്ങളിൽ എന്ന പുസ്തകത്തിന്റെ പ്രകാശനം ചുനക്കര ജനാർദ്ദനൻ നായർക്ക് പുസ്തകത്തി​ന്റെ പകർപ്പ് നൽകി ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്‌ നിർവഹിച്ചു. മാവേലിക്കര സീനിയർ സിറ്റിസൺ ഫോറം വൈസ് പ്രസിഡന്റ് സി.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷനായി. കെ.കെ.സുധാകരൻ പുസ്തകവിശദീകരണം നടത്തി. മുരളീധരൻ തഴക്കര, കെ.ഗംഗാധരപണിക്കർ എന്നിവർ സംസാരിച്ചു.