മാവേലിക്കര: ആയുർവേദ ഡോക്ടർമാർക്ക് ദന്ത ചികിത്സ നടത്താമെന്ന ആയുഷ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചിലെ ദന്താശുപത്രികൾ ഇന്ന് അടച്ചിടുമെന്ന് പ്രസിഡന്റ് ഡോ.ആർ.രാജേഷ്, സെക്രട്ടറി ഡോ.എം.ശിവകുമാർ എന്നിവർ അറിയിച്ചു.