ചേർത്തല:ഇരുചക്രവാഹനത്തിൽ കന്നാസിൽ കൊണ്ടുപോവുകയായിരുന്ന കരിഓയിൽ റോഡിൽ വീണൊഴുകിയതിനെത്തുടർന്ന് ദേശീയപാതയിൽ വാഹനങ്ങൾ തെന്നിമറിഞ്ഞു. ചേർത്തല തങ്കി കവലയ്ക്ക് സമീപത്തെ പാലത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ കന്നാസിൽ കെട്ടിതൂക്കിയിട്ടിരുന്ന കരിഓയിലാണ് റോഡിൽ വീണ് പൊട്ടി ഒഴുകിയത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ചേർത്തലയിൽ നിന്ന് അഗ്‌നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്താണ് റോഡിലെ കരിഓയിൽ നീക്കിയത്.