ചേർത്തല: തനിക്കു നേരെ ഒരുകൂട്ടം വധഭീഷണി മുഴക്കിയതായി കാട്ടി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്വതന്ത്റനായി മത്സരിച്ച കെ.ഹരികുമാർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.ബി.ജെ.പി മണ്ഡലം ഭാരവാഹിയായിരുന്ന ഹരികുമാർ പാർട്ടിയോടിടഞ്ഞാണ് വാർഡിൽ സ്വതന്ത്റനായി മത്സരിച്ചത്.ഭീഷണിക്ക് പിന്നിൽ ബി.ജെ.പി ആർ.എസ്.എസ് നേതാക്കളാണെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ ഇതുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി പഞ്ചായത്തു കമ്മി​റ്റി ഭാരവാഹികൾ അറിയിച്ചു.