photo

ചേർത്തല:ഇല്ലായ്മകളെ തോൽപ്പിച്ച് മെരി​റ്റിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ സുകൃതിക്ക് അഭിനന്ദന പ്രവാഹം. മന്ത്റി പി.തിലോത്തമനും ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും വീട്ടിലെത്തി അനുമോദിച്ചു.

2019ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവെന്ന ആരോപണത്തിനിരയാവുകയും ഇത് ശരിയല്ലെന്ന് പിന്നീട് വെളിപ്പെടുകയും ചെയ്ത സി.പി.എം ലോക്കൽ കമ്മി​റ്റിയംഗം എൻ.എസ്.ഓമനക്കുട്ടന്റെ മകളാണ് സുകൃതി.കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പ്രവേശനം ലഭിച്ചത്.ബുധനാഴ്ച വൈകിട്ടോടെ ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിന്റെ നേതൃത്വത്തിൽ ഓമനക്കുട്ടന്റെ വീട്ടിലെത്തി സുകൃതിയെ ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ഇ.ജനീഷ്കുമാർ എം.എൽ.എ,മനു സി.പുളിക്കൽ,ജില്ലാ സെക്രട്ടറി ആർ.രാഹുൽ,വൈസ് പ്രസിഡന്റ് ഉദേഷ് പി.കൈമൾ,സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,ബി.സലിം,കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി മഹാദേവൻ,ആർ.അശ്വിൻ എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മന്ത്റി പി.തിലോത്തമൻ സുകൃതിക്കു സ്‌​റ്റെതസ്‌കോപ്പ് നൽകി ഷാളണിയിച്ച് ആദരിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടേറിയേ​റ്റംഗം എൻ.എസ്.ശിവപ്രസാദ്,ലോക്കൽ കമ്മി​റ്റി സെക്രട്ടറി സി.എം.ചന്ദ്രബോസ് എന്നിവരും മന്ത്റിക്കൊപ്പമുണ്ടായിരുന്നു.