
അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നീർക്കുന്നം നിയാസ് മൻസിലിൽ നാസർ (57) ആണ് മരിച്ചത് . വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന നാസറിനെ ഡയാലിസിസ് ചെയുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: സുഹ്റാബീവി. മക്കൾ - നൗഫൽ (ഖത്തർ), നിയാസ്. മരുമക്കൾ:-ഫസീല, ഷീബ .കബറടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇജാബ പള്ളിയിൽ നടത്തും.