
അമ്പലപ്പുഴ: 60 വയസ് പൂർത്തിയായ എല്ലാ അപേക്ഷകർക്കും ഉപാധികളില്ലാതെ സാമൂഹിക പെൻഷൻ നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ കമ്മറ്റി യോഗം പാസാക്കി. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം സുരേഷ് സാരഥി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ കരുമാടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. , മനുഷ്യാവകാശവും പരിരക്ഷയും എന്ന വിഷയത്തെ ആസ്പദമാക്കി ചമ്പക്കുളം രാധാകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.ജില്ലാസെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ, കുസുമം സോമൻ, ഗോകുലം പ്രസാദ്, കോമളവല്ലി, ജിഷ കാവാലം, വെണ്ണിലകുമാരി, ലത തകഴി, എന്നിവർ പ്രസംഗിച്ചു.