ആലപ്പുഴ: ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനത്തിനുശേഷം ശസ്ത്രക്രിയ നടത്താമെന്ന സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഉത്തരവിനെ കേരള സ്റ്റേറ്റ് ആയുർവേദിക് മെഡിസിൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സ്വാഗതം ചെയ്തു. ഉത്തരവിനെതിരെ അലോപ്പതി ഡോക്ടർമാർ നടത്തുന്ന സമരവും എതിർ പ്രചരണങ്ങളും അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടെയുള്ളതുമാണ്. സി.സി.ഐ.എം. ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള സ്റ്റേറ്റ് ആയുർവേദിക മെഡിസിൻ ഡീലേഴ്സ് സംസ്ഥാന പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഡി. മധു, ടി.വി. അനിൽകുമാർ, ഐ. ഹസൻകുഞ്ഞ്, എസ്. സുഗതൻ എന്നിവർ പങ്കെടുത്തു.