
മാന്നാർ: തിരഞ്ഞെടുപ്പ് ദിവസം വീട്ടമ്മയ്ക്ക് കളഞ്ഞുകിട്ടിയ ഒരു പവന്റെ കൈചെയിൻ ഒടുവിൽ ഉടമയുടെ കൈകളിൽ തന്നെയെത്തി.
മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദേവീക്ഷേത്രത്തിനു സമീപത്തു നിന്നു കിട്ടിയ ചെയിൻ, തൊട്ടടുത്തുള്ള പോളിംഗ് ബൂത്തിലേക്കു വന്ന വീട്ടമ്മ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ അഡിഷണൽ എസ്.ഐ വിൽസണെ ഏൽപ്പിച്ചു. തുടർന്ന് മാന്നാർ എസ്.ഐ കെ.എൽ. മഹേഷ് മാന്നാർ എമർജൻസി റസ്ക്യു ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽക്കൂടി വിവരം പ്രചരിപ്പിച്ചു.
ഇത് ചെയിനിന്റെ ഉടമ മാന്നാർ കുട്ടംപേരൂർ മുളവനെത്ത് വീട്ടിൽ ഷിബിൻ എബ്രഹാമിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഷിബിൻ പൊലീസ് സ്റ്റേഷനിലെത്തി സ്വർണം ഏറ്റുവാങ്ങി. രാവിലെ ബാഡ്മിന്റൺ കളിൽക്കാൻ പോയപ്പോഴാണ് ചെയിൻ നഷ്ടപ്പെട്ടതെന്ന് ഷിബിൻ ബോദ്ധ്യപ്പെടുത്തി. എസ്.ഐ മഹേഷിന്റെ സാന്നിദ്ധ്യത്തിൽ അഡിഷണൽ എസ്.ഐ അനിൽ സ്വർണം
ഷിബിന് കൈമാറി.