ph

കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം നാടു കടത്തി.കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണപുരം പുളളിക്കണക്ക് സമീന മൻസിലിൽ കാള റിയാസ് എന്നു വിളിക്കുന്ന റിയാസിനെയാണ് (27) ജില്ലയിൽ പ്രവേശിക്കുന്നത് ഒരു വർഷത്തേക്ക് വിലക്കിയത്.

2016 മുതൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നടപടി.

ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, ശക്തമായ നടപടികൾ തുടരുമെന്നും ജില്ലാപൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു .