sndp

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ വാർഷിക പൊതുയോഗം യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ചെയർമാൻ പി.വി.ബിനേഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2021ലേക്ക് നാലുകോടി പതിനഞ്ച് ലക്ഷം രൂപ വരവും 4 കോടി 10 ലക്ഷം രൂപ ചിലവും 5 ലക്ഷം രൂപ മിച്ചവുമുളള ബഡ്ജറ്റ് പൊതുയോഗം പാസാക്കി

മൈക്രോഫിനാൻസ് വായ്പ, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, അഗതി വിധവാ പെൻഷൻ, ശാഖാ ഭാരവാഹികൾക്ക് ഓണക്കോടി വിതരണം, വിധവകളുടെ പെൺ മക്കളുടെ വിവാഹത്തിന് ധനസഹായം, ശാഖാ പ്രസിഡന്റ് ,സെക്രട്ടറിമാരുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം, ശാഖാ ഓഫീസ് - ഗുരുക്ഷേത്രനിർമ്മാണത്തിന് ധനസഹായം, കരിയർ ഗൈഡൻസ് ആൻഡ് ഓറിയന്റേഷൻ കോഴ്സ്, സഞ്ചരിക്കുന്ന മെഡിക്കൽ ക്യാമ്പ് , ഗുരുദേവ ദർശന പഠന ക്ലാസുകൾ, തൊഴിൽ ദാന പദ്ധതികൾ,ശിവഗിരി തീർത്ഥാടന പദയാത്ര, വസ്തു സമ്പാദനം, പാലിയേറ്റിവ് പ്രവർത്തനം തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തിയുള്ളതാണ് ബഡ്ജറ്റ്. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്‌ . അഡ്വ.എസ്. അജേഷ് കുമാർ , ടി.എസ്. പ്രദീപ് കുമാർ , കെ.കെ.പൊന്നപ്പൻ , പി.ബി.ദിലീപ്‌,വിവിധ ശാഖായോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.