ആലപ്പുഴ: സി.പി.എം ആസൂത്രിതമായി ബി.ജെ.പിക്ക് നേരെ അക്രമം അഴിച്ചുവിടുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ആരോപിച്ചു. ഇന്നലെ അർദ്ധരാത്രിയിൽ മാവേലിക്കര പാലമേൽ പഞ്ചായത്തിൽ ആറാം വാർഡ് സ്ഥാനാർത്ഥി ധനിൽകുമാറിന്റെ കടയും വീടും പ്രവർത്തകനായ സുരേന്ദ്രന്റെ വീടും അക്രമത്തിൽ തകർത്തു. അവർക്ക് നേരെ വധശ്രമവും ഉണ്ടായി. ഇതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.