ആലപ്പുഴ: ബൂത്തിൽ എത്തി വോട്ടവകാശം നിർവഹിച്ച കൊവിഡ് രോഗികൾക്ക് പോസ്റ്റൽ ബാലറ്റും എത്തിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ആരോപിച്ചു. നിരീക്ഷണത്തിൽ ഇരിക്കുന്ന കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് സമയബന്ധിതമായി എത്തിക്കാതിരുന്നത് മൂലം പല രോഗികളും തിരഞ്ഞെടുപ്പു ദിവസംന ആറ് മണിക്ക് ശേഷം വന്ന് വോട്ടവകാശം വിനിയോഗിച്ചിരുന്നു. എന്നാൽ വോട്ട് ചെയ്തവർക്ക് വീണ്ടും പോസ്റ്റൽ വോട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്നും ലിജു ആവശ്യപ്പെട്ടു.