ചാരുംമൂട് : നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ, വനിത എസ്.ഐ അടക്കം 8 ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് ചികിത്സയിലായി. അഞ്ച് പേർ നിരീക്ഷണത്തിലാണ്.
ഉദ്യോഗസ്ഥരുടെ കുറവ് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിച്ചു. സ്റ്റേഷനും പരിസരവും കഴിഞ്ഞ ദിവസം അണുനശീകരണം നടത്തി. പരാതിക്കാരുൾപ്പെടെ സ്റ്റേഷനിലെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി.