മുതുകുളം :ചിങ്ങോലി ശ്രീകാവിൽ പടിക്കൽ ദേവീക്ഷേത്രത്തിലെ എതിരേല്പ് മഹോത്സവം ഇന്ന് ആരംഭിക്കും.16 ന് സമാപിക്കും.കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെട്ടുത്തിയതിനാൽ ജീവത എഴുന്നള്ളത്തും മറ്റും ഒഴിവാക്കി . മീനത്തു വീട്, ആലക്കോട്ട്, കൂന്തോത്തറ, പുളിമൂട്ടിൽ, കഴിക്കാല എന്നീ കുടുബക്കാരുടെ വകയായാണ് നൂറ്റാണ്ടുകൾ പഴക്കുള്ളഎതിരേല്പ് നടത്തുന്നത് -