മുതുകുളം : കർഷകരുടെ താത്പര്യങ്ങൾ ഹനിക്കുന്ന പുതിയ നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് കേരളത്തിൽ രണ്ടാം ഘട്ട സമരം ആരംഭി​ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി അറിയിച്ചു. ഇതിന്റെ ഭാഗമായി 14 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കോട്ടയം എന്നീ ജില്ലകളിൽ ജില്ലാ ആസ്ഥാനത്തുള്ള ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിനു മുന്നി​ൽ പ്രതിഷേധ പ്രകടനം നടത്തും. സംസ്ഥാന തല ഉൽഘാടനം ആലപ്പുഴയിൽ സംസ്ഥാന പ്രസിഡന്റ് ലാൽ വർഗ്ഗീസ് കൽപകവാടി നിർവ്വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ അറിയിച്ചു.