
ചേർത്തല: ഓട്ടോറിക്ഷ നിയന്ത്റണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ പുന്നയ്ക്കൽ വീട്ടിൽ മാർത്താണ്ഡക്കുറുപ്പ് (72) ആണ് മരിച്ചത്.ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതക്കുട്ടിയെ സാരമായ പരിക്കുകളോടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30ഓടെ കഞ്ഞിക്കുഴി വനസ്വർഗം പള്ളിക്ക് സമീപമായിരുന്നു അപകടം. സമീപത്തെ മരണവീട്ടിലേക്ക് ഇവർ പോവുകയായിരുന്ന ഓട്ടോ നിയന്ത്റണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ടു പോയ മാർത്താണ്ഡക്കുറുപ്പിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവർ ബിജുവും പരിക്കുകളോടെ ചികിത്സയിലാണ്. മാർത്താണ്ഡക്കുറുപ്പിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് .മക്കൾ: ശ്രീലത,ശ്രീരഞ്ജിനി. മരുമക്കൾ: വിനോദ് കുമാർ, മണിക്കുട്ടൻ.