nadhu

ആലപ്പുഴ: എൻജിനിയറെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് സ്വദേശി നന്ദു(25) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. മൂന്ന് കൊലക്കേസുകളിലെ പ്രതിയായ നന്ദു ജാമ്യത്തിൽ കഴിയവേയാണ് മൂന്നാഴ്ച മുമ്പ് പാതിരപ്പള്ളി കിഴക്ക് കനാൽ പണിക്ക് നേതൃത്വം നൽകുന്ന എൻജിനീയർ കുട്ടനാട് സ്വദേശി രാജേഷിനെ ആക്രമിച്ചത്.

നന്ദുവും സുഹൃത്തുക്കളും മദ്യപിച്ച് ആ വഴിയെത്തിയപ്പോൾ രാജേഷ് ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു. തങ്ങളെ കണ്ട് പൊലീസിൽ വിവരമറിയിച്ചതാണെന്ന് തെറ്റിദ്ധരിച്ച നന്ദു കമ്പിവടികൊണ്ട് രാജേഷിന്റെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന നന്ദു വ്യാഴാഴ്ച കലവൂർ പടിഞ്ഞാറ് ഭാഗത്തുകൂടി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്. ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പിടികൂടുകയായിരുന്നു. ഇയളുടെ പേരിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ മാത്രം 13 കേസ് നിലവിലുണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.