tv-r

അരൂർ: ചുമട്ട് തൊഴിലാളിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. അരൂർ പഞ്ചായത്ത് 13-ാം വാർഡ് ചന്തിരൂർ വട്ടേഴത്ത് സുധീറിനാണ് (50) തലയ്ക്ക്പരിക്കേറ്റത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തിരൂർ വെളുത്തുള്ളി തെക്ക് റെയിൽവെ ക്രോസിന് സമീപം കഴിഞ്ഞ ദിവസം ലോറിയിൽ സാധനങ്ങൾ കയറ്റി കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. പകുതിയിലധികം ലോഡ് കയറ്റി കഴിഞ്ഞപ്പോൾ എത്തിയ മറ്റൊരു തൊഴിലാളി ലോറിയിൽ കയറിയതിനെ സുധീർ വിലക്കി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ മരക്കമ്പ് കൊണ്ട് സുധീറിന്റെ തലയ്ക്കടിക്കുകയായിരുന്നുനുവെന്ന് അരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു