തുറവൂർ:മർഹബ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും തുറവൂർ താലൂക്ക് ആശുപത്രി നാലുകുളങ്ങര സബ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവാക്കൾക്കായി ജീവിത ശൈലീരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പൊൻപുറം മഹല്ല് പ്രസിഡന്റ് നിസാർ അലി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അനസ് അദ്ധ്യക്ഷനായി. തുറവൂർ താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ ധർമ്മേന്ദ്രൻ, ജെ.എച്ച്.ഐ ലിൻസർ ജോസഫ്,ആശാ വർക്കർ ശാരികതമ്പി,മർഹബ സെക്രട്ടറി സക്കറിയ എന്നിവർ പങ്കെടുത്തു.