ഹരിപ്പാട്: ടി.കെ.എം.എം കോളേജി​ൽ ലോക മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് തലത്തിൽ അവകാശം 2020 എന്ന ബാനറിൽ എൻ.എസ്.എസ് വോളന്റി​യേഴ്സ് വെബിനാറുകൾ സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ ബി.എ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഭാഗം എൻ.എസ്.എസ് വോളൻ്റിയേഴ്സാണ് വെബിനാർ നടത്തിയത്.

മനുഷ്യാവകാശങ്ങളും, വ്യക്തി -സാമൂഹ്യ ജീവിതത്തിൽ സംഭവിക്കുന്ന അവകാശധ്വംസനങ്ങളെ പറ്റിയും ചർച്ച നടത്തി​. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രതിജ്ഞ എടുത്തു. എൻ.എൻ.എസ് പ്രോഗ്രാം കോഓഡിനേറ്ററും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ പ്രീത.എം.വി അദ്ധ്യക്ഷയായി. ചാരുകേശ് കെ.പ്രിയേഷ്, സനുഷ.എസ്, സോനാ.സി.എ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്മി എൻ.എസ്.എസ് ഗീതം ആലപിച്ചു. വിദ്യാർത്ഥികളായ ആതിര മോഹൻ , അതുൽ, ആർദ്ര, ആതിര ബാബു, രേവതി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ വിദ്യാർത്ഥികൾ നിർമ്മിച്ചു.