ആലപ്പുഴ: ആര്യാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആര്യാട് ഇസ്റ്റ്, വെസ്റ്റ് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ രഹസ്യമായി വിതറിയ നോട്ടീസുകൾ മത സ്പർദ്ധ വളർത്തുന്നതാണെന്ന് കാണിച്ച് ഇടത് മുന്നണി ആര്യാട് പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും, റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി. അച്ചടിശാലയുടെയോ അച്ചടിച്ച ആളിന്റെയോ പേര് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നില്ല.