ആലപ്പുഴ: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു.
വ്യാപാരസ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ എത്തുന്നവർക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ ഇരുത്തി ഭക്ഷണം നൽകാനും പാഴ്‌സൽ രാവിലെ 7 മുതൽ രാത്രി 10 വരെ വിതരണം ചെയ്യാനും അനുമതിയുണ്ട്.