ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ പാടില്ല

ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിലെ തിരുനാൾ കൊവിഡ് മാനദണ്ഡപ്റകാരം 50 പേരെ മാത്രം ഉൾക്കൊള്ളിച്ച് പരമാവധി നിയന്ത്റണങ്ങൾ പാലിച്ചു നടത്താൻ തീരുമാനം. പ്രധാന തിരുനാൾ ദിവസമായ 15ന് കൂടുതൽ വിശ്വാസികൾ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ നിയന്ത്റണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കളക്ടറേ​റ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ , കുർബാന തുടങ്ങിയവ നടത്തുക.

ഇതര സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ കൂടുതൽ എത്തരുത് എന്ന് യോഗത്തിൽ നിർദേശിച്ചു. ഇടവകക്കാർ പള്ളിയിൽ എത്തുന്നതിനു നിയന്ത്റണം കൊണ്ടുവരുമെന്നും കുർബാനയും ചടങ്ങുകളും ഓൺലൈനിൽ വിശ്വാസികൾക്ക് കാണുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും പള്ളി അധികാരികൾ യോഗത്തിൽ അറിയിച്ചു.

താൽക്കാലിക കച്ചവടങ്ങളും വഴിയോര കച്ചവട ങ്ങളും നിരോധിക്കാൻ ആലപ്പുഴ മുനിസിപ്പാലി​റ്റി സെക്രട്ടറിക്കും, ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.

ബീച്ചിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കും. തിരുനാളിന്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ പാടില്ല. പ്രദക്ഷിണം ഒഴിവാക്കും.

നിയന്ത്റണങ്ങൾ ഏർപ്പെടുത്തുന്നതിന് പൂർണമായ സഹകരണം ജില്ലാ ഭരണകൂടത്തിന് നൽകുമെന്ന് ഫാദർ സേവ്യർ കുടിയാംശേരി യോഗത്തിൽ അറിയിച്ചു