ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആലുംമൂട്ടിൽ എ.പി ഉദയഭാനുവിന്റെ 21ാം ചരമവാർഷികദിനം 15ന് രാവിലെ 10.30ന് ആചരിക്കും. ഛായാചിത്രത്തിൽ മാലചാർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുട്ടം സ്വാന്ത്വനം ചാരിറ്റബിൽ ട്രസ്റ്റ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്യും.. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം മുട്ടം ബാബു അദ്ധ്യക്ഷനാകും. സ്വാമി സുഖാകാശസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും.. എ.പി ഉദയഭാനുവിന്റെ സഹോദരി പുത്രൻ എം.രാധാകൃഷ്ണൻ ചാന്നാർ ആലുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തും. മാതാജി മഹിളാമണി പ്രഭാഷണം നടത്തും. സെക്രട്ടറി വി.നന്ദകുമാർ സ്വാഗതം പറ‌യും.