
കടയിലും വീട്ടിലും കവർച്ച
കായംകുളം: ഒരിടവേളയ്ക്ക് ശേഷം കായംകുളത്ത് വീണ്ടും മോഷണം വ്യാപകമാകുന്നു. ഇന്നലെ നഗരത്തിലെ കടയിൽ നിന്ന് ലാപ് ടോപ്പുകളും വീട്ടുമുറ്റത്തിരുന്ന ബൈക്കും മോഷണം പോയി.
കോൺഗ്രസ് ഓഫീസിന് സമീപം നൂതനയുഗം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന എ.എം സത്താറിന്റെ മീഡിയ ഓഫീസിൽ നിന്നാണ് രണ്ട് ലാപ്ടോപ്പുകൾ കവർന്നത്. എരുവ കൊപ്പാറ വടക്കതിൽ ഷാജഹാന്റെ രണ്ടുലക്ഷം രൂപയോളം വിലവരുന്ന ബൈക്കാണ് നഷ്ടമായത്.
കഴിഞ്ഞ ആഴ്ച നഗരത്തിലെ മെഡിക്കൽ ഷോപ്പിലും തുണിക്കടയിലും മോഷണം നടന്നിരുന്നു. അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.