photo

ചേർത്തല : കോൺക്രീറ്റ് ടൈലുകൾ ഇളകിമാറിയതോടെ ചേർത്തല നഗരസഭയുടെ ഉടമസ്ഥതയിൽ നഗര ഹൃദയത്തിലുള്ള വ്യാപാര സമുച്ചയത്തിലേക്കുള്ള പ്രധാന പ്രവേശനകവാടത്തിലൂടെയുള്ള യാത്ര ദുഷ്കരമായി. മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടും പതിവാണ്.

ദേവീക്ഷേത്രത്തിന് മുൻവശത്തെ മൂന്നു നിലകളിലായുള്ള വ്യാപാരസമുച്ചയത്തിലാണ് ഈ ദുർഗതി.
മൂന്നു വർഷങ്ങൾക്ക് മുമ്പ് 35 ലക്ഷത്തോളം രൂപ ചിലവഴിച്ച് നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിയിലായിട്ടുള്ളത്. മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കും. വ്യാപാരികൾ നിരന്തരമായി പരാതികളുയർത്തുന്നുണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ല.സർക്കാർ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം 30 ഓളം സ്ഥാപനങ്ങളാണ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്.ദിവസേന നൂറുകണക്കിനു വാഹനങ്ങാണ് ഇവിടെ കയറിയിറങ്ങുന്നത്.
പൊട്ടിപൊളിഞ്ഞ കവാടത്തിലും ഇറക്കത്തിലുള്ള കാനയിലും പെട്ട് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്നതും ഇവിടെ നിത്യ സംഭവങ്ങളാണ്.