covid

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 437 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളണ്ണരുടെ എണ്ണം 4167 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 416 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ . 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 47056 ആയി. ആലപ്പുഴ കുമരങ്കരി സ്വദേശിനി രതിയമ്മഷാജി(50)യുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8373

 വിവിധ ആശുപത്രികളിലുള്ളവർ: 2288

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 181